Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

പരിശോധനയ്ക്കെത്തിയ നഗരസഭാ കൗൺസിലർമാരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഹോട്ടൽ ജീവനക്കാരുടെ നേതൃത്വത്തിൽ തടഞ്ഞു

1 min read

തൊടുപുഴ ∙ മൂവാറ്റുപുഴ റോഡിൽ ഷാപ്പുംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് മാലിന്യങ്ങൾ ഓടയിലൊഴുക്കുന്നുവെന്ന പരാതിയെത്തുടർന്ന് നഗരസഭാ കൗൺസിൽ തീരുമാന പ്രകാരം പരിശോധനയ്ക്കെത്തിയ നഗരസഭാ കൗൺസിലർമാരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഹോട്ടൽ ജീവനക്കാരുടെ നേതൃത്വത്തിൽ തടഞ്ഞു. നഗരസഭ സെക്രട്ടറി അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയാണ് വാഹനങ്ങൾ വിട്ടയച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റിനി ജോഷി , അംഗങ്ങളായ ടി.കെ.സുധാകരൻ നായർ, പി.വി.ഷിബു, ഹെൽത്ത് സൂപ്രണ്ട് രമേശ്,ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയ്ക്കെത്തിയത്. വഴിയോരം ഹോട്ടലിന്റെ സമീപത്തെ ഓടയുടെ സ്ലാബ് ഉയർത്തി പരിശോധിച്ചപ്പോൾ ഇവിടെ മലിനജലം കെട്ടിക്കിടക്കുന്നത് കണ്ടെത്തിയെന്ന് നഗരസഭ അധികൃതർ പറഞ്ഞു. തുടർന്ന് റോഡിന്റെ മറുവശത്തുള്ള ഹോട്ടലിന്റെ മുന്നിലെ സ്ലാബും ഉയർത്തി നോക്കി. എന്നാൽ അവിടെ മാലിന്യം കണ്ടില്ലെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ഇതേത്തുടർന്ന് കൗൺസിലർമാരും ഉദ്യോഗസ്ഥരും തിരികെപ്പോകാനെത്തിയപ്പോൾ വഴിയോരം ഹോട്ടലിലെ ജീവനക്കാർ വാഹനം തടഞ്ഞു. വാർഡ് കൗൺസിലറും ഉപസമിതി അംഗവുമായ സുധാകരൻ നായരുടെ നേരെയും ചിലർ ഭീഷണി ഉയർത്തി. നേരത്തേ 2 തവണ ഇതേ ഹോട്ടൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയത് കണ്ടെത്തിയിരുന്നു. 25,000 രൂപ വീതം ഹോട്ടൽ ഉടമയുടെ പേരിൽ പിഴയടപ്പിച്ചിരുന്നതായി നഗരസഭ അധികൃതർ പറഞ്ഞു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരിൽ നിന്നു റിപ്പോർട്ട് ലഭിച്ച ശേഷം ഹോട്ടൽ ഉടമയുടെ പേരിലും ജീവനക്കാരുടെ പേരിലും പൊലീസിൽ പരാതി നൽകുകയും ഹോട്ടലിന് എതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829