Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

എണ്ണം നൂറു കവിഞ്ഞു കൊറോണ

1 min read

ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 31 ആയി

വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 107 ആയി. ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 31 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് 19ൽ നിന്ന് 31 ആയി ഉയര്‍ന്നതാണ് രോഗികളുടെ എണ്ണത്തിൽ പെട്ടെന്ന് വര്‍ധനവുണ്ടാകാൻ കാരണം. കേരളത്തിൽ നിലവിൽ 22 പോസിറ്റീവ് കേസുകളാണ് ഉള്ളത്. രാജസ്ഥാനിലും തെലങ്കാനയിലും പുതുതായി ഓരോ കേസുകള്‍ കൂടി പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

March 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031