Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എംഎൽടി വിദ്യാർഥിനി മരിച്ചു.

1 min read

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എംഎൽടി വിദ്യാർഥിനി മരിച്ചു. വയറിളക്കവും ഛർദ്ദിയുമായാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനവൂർ മുളമൂട് മീൻനിലം തടത്തരികത്ത് വീട്ടിൽ വിജയൻ, മിനി ദമ്പതികളുടെ മകൾ അഞ്ജു(21) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് വിജയൻ.

അഞ്‍ജുവിന് വയറിളക്കവും ഛർദ്ദിയുമുണ്ടായത് വണ്ണം വെക്കാനുളള മരുന്ന് കഴിച്ചതിനെ തുടർന്നാണെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. വെഞ്ഞാറമ്മൂട്ടിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ എംഎല്‍ടി വിദ്യാര്‍ഥിനിയായിരുന്നു അഞ്‍ജു. വലിയമല സിഐ ജെ.ആര്‍ രഞ്ജിത്താണ് ബന്ധുക്കളുടെ മൊഴി എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

March 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031